നില്‍പ്പ് സമരം
1569541
Monday, June 23, 2025 12:06 AM IST
ആലപ്പുഴ: വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ പള്ളിക്കൂട്ടുമ്മ-നീലംപേരൂര്‍ റോഡ് ഉയര്‍ത്തി നിര്‍മിച്ച് ഗതാഗതതടസം നീക്കാന്‍ അടിയന്തര നടപടി സ്വകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികരസമിതിയഗം ജോസ് കോയിപ്പള്ളി.
ചമ്പക്കുളം യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം. മോളി അലക്സ്, മാത്തുക്കുട്ടി ജോസഫ്, ആന്റോ കെ.സി, കെ. വി. ജോസഫ്, തങ്കച്ചന് വലിയവീട്, ദിലീപ് പുതുശേരി, ബാബുക്കുട്ടി തന്നിയത്, ജോജോ കെ.സി, ലീനാ മാത്യു തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്കി.