മു​ഹ​മ്മ: മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡിലെ പൂ​ജ​വെ​ളി മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം - കാ​യി​പ്പു​റം അ​ന​ന്ത​ശ​യ​നേ​ശ്വ​ര ക്ഷേ​ത്രം റോ​ഡ് നാ​ട്ടു​കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്നു. പത്തു വ​ർ​ഷ​ത്തി​ലധികമാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാണ് ദി​വ​സവും സ​ഞ്ച​രി​ക്കു​ന്നത്.

കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​താ​യു​ള്ള പ​രാ​തി​ക​ൾ വർധിക്കുക​യാ​ണെ​ങ്കി​ലും ന​ട​പ​ടി ക​ട​ലാ​സി​ലാ​ണ്. മ​ഴ ക​ന​ത്ത​തോ​ടെ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും സിഎംഎ​സ് എ​ൽപി ​സ്കൂ​ളി​ലേ​ക്കു​മു​ള്ള​വ​ർ റോ​ഡി​ലൂ​ടെ നീ​ന്തി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

പ​ല ഭാ​ഗ​ങ്ങ​ളും കു​ളം പോ​ലെ​യാ​ണ്. മ​ത്സ്യ - ക​യ​ർ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും മേ​ഖ​ല​യി​ൽ എ​ത്താ​നാ​വാ​തെ വി​ഷ​മി​ക്കു​ന്നു. ഒ​ന്ന​ര കി​ലോ​മീ​റ്റ​റുള്ള റോഡ് ഇ​രു​ളി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ​രാ​തി ഏ​റി​യ​തി​നെത്തുട​ർ​ന്ന് ക​ഴി​ഞ്ഞയിടെ​യാ​ണ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. റോ​ഡുപ​ണി ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ സ​മ​രം തു​ട​ങ്ങു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.