ജോഷ്വാ മാർ ഇഗ്നാത്തിയോസിന് ഇന്ന് സ്നേഹാദരവ്
1569234
Sunday, June 22, 2025 2:19 AM IST
കറ്റാനം : എംസിഎ മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ ബിഷപ് സ്ഥാനത്തുനിന്നു വിരമിക്കുന്ന ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന് ഇന്ന് സ്നേഹാദരവ് നൽകും. ഇതോടൊപ്പം എംസിഎ പരിസ്ഥിതി ദിനാഘോഷവും കർഷകശ്രീ അവാർഡ് വിതരണവും സ്വയംതൊഴിൽ സഹായധന വിതരണോദ്ഘാടനവും നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന പരിപാടിയിൽ. എംസിഎ ഭദ്രാസന പ്രസിഡന്റ് അഡ്വ. അനിൽ ബാബു അധ്യക്ഷതവഹിക്കും.
എംസിഎ സഭാതല പ്രസിഡന്റ് എസ്.ആർ. ബൈജു സ്വയംതൊഴിൽ സഹായവിതരണം ഉദ്ഘാടനംചെയ്യും.ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.