ആ​ല​പ്പു​ഴ: മി​ഷ​ൻ ചൈ​ത​ന്യം പ്ര​സ​രി​പ്പി​ക്കു​ന്ന​വ​രാ​യി മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ മാ​റ​ണ​മെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ആ​ല​പ്പു​ഴ മേ​ഖ​ല ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​ന​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ഈ ​വ​ർ​ഷം വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ സം​ഗ​മ​മാ​യ എ​യ്ഞ്ച​ൽ​സ് മീ​റ്റും ഉ​ന്ന​തവി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​നു​മോ​ദ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​റു​പു​ഷ്പ മി​ഷ​ൻലീ​ഗി​ലൂ​ടെ അ​നേ​കം വൈ​ദി​ക​രെ​യും സ​ന്യാ​സി​നിക​ളെ​യും മി​ഷ​ൻ ചൈ​ത​ന്യ​മു​ള്ള അ​നേ​കം അ​ല്മാ​യ മി​ഷ​ന​റി​മാ​രെ​യും സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മി​ഷ​ൻ ലീ​ഗ് ആ​ല​പ്പു​ഴ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മാ​സ്റ്റ​ർ ആ​ഞ്ച​ലോ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ വ​ർ​ഷ​ത്തെ മാ​ർ​ഗ​രേ​ഖ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ത്യു ന​ട​മു​ഖ​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഫാ.​മാ​ത്യു ന​ട​മു​ഖ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​തി​രൂ​പ​ത ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ​ബി​ൻ ജോ​സ​ഫ്, മു​ൻ മേ​ഖ​ലാ ഓ​ർ​ഗ​നൈ​സിം​ഗ് പ്ര​സി​ഡ​​ന്‍റ് ജെ​റി​ൻ ജോ​സ​ഫ്, ഫാ.​യോ​ഹ​ന്നാ​ൻ ക​ട്ട​ത്ത​റ, ഫാ.​സെ​ബാ​സ്റ്റ്യ​ൻ മാ​മ്പ്ര, സി.​മെ​റി​ൻ മൂ​ന്നാ​റ്റും മു​ഖം, സി​റി​യക് ത​ല​ച്ചെ​ല്ലൂ​ർ, സ്റ്റെ​ഫി​ൻ ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.