പൂച്ചാ​ക്ക​ൽ: അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രിവി​രു​ദ്ധ ദി​ന​ത്തി​ൽ ചേ​ന്നം​ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ക്കു​ം. പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യാ​യ കൃ​ഷി​ഭ​വ​ൻ മു​ത​ൽ ചെ​ങ്ങ​ണ്ട പാ​ലം വ​രെ 26നു ​രാ​വി​ലെ 11ന് ​മ​നു​ഷ്യച്ചങ്ങ​ല തീ​ർ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രിവി​രു​ദ്ധ ദീ​പം തെ​ളി​ക്ക​ൽ ന​ട​ക്കും. തു​ട​ർ​ന്ന് തെ​രു​വുനാ​ട​കം, ഫ്ളാ​ഷ് മോ​ബ്, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ര​ച​നാ മ​ത്സ​ര​ങ്ങ​ൾ, വാ​ർ​ഡുത​ല ജാ​ഗ്ര​താ സ​മി​തി യോ​ഗ​ങ്ങ​ൾ എന്നിവ ന​ട​ക്കും. മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ആ​ദ്യ ക​ണ്ണി​യും മ​ന്ത്രി പി. ​പ്ര​സാ​ദ് അ​വ​സാ​ന ക​ണ്ണി​യു​മാ​കും.