ടികെ റോഡില്‍ കുരുക്ക്; തിരുവല്ല യാത്ര ദുരിതത്തില്‍
1569543
Monday, June 23, 2025 12:06 AM IST
തിരുവല്ല: പത്തനംതിട്ട ജില്ലയുടെ ഹൃദയ പാതയായ ടികെ റോഡില്‍ നിന്നും എംസി റോഡിലേക്കുള്ള യാത്ര ദുരിതപൂര്‍ണം. ടികെ റോഡില്‍ കറ്റോട് - മഞ്ഞാടി ഭാഗത്തെ കലുങ്കുപണികള്‍ കാരണമാണ് ടികെ റോഡ് കുരുക്കിലായത്. മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതാണ് പണികൾ. മഴക്കാലമായതോടെ ഇത് ഇഴയുകയാണ്. ഒരുഭാഗത്തെ ഗതാഗതം തടസപ്പെടുത്തി നിര്‍മാണം നടത്താനായിരുന്നു തീരുമാനമെങ്കിലും നടപടികള്‍ പ്രായോഗികായില്ല. തിരുവല്ലയിലേക്കുള്ള വാഹനങ്ങള്‍ മനയ്ക്കച്ചിറയില്‍ വഴിതിരിച്ചുവിടാന്‍ നിര്‍ദേശമുണ്ടായെങ്കിലും ബസുകള്‍ ഉള്‍പ്പെടെ തിരിഞ്ഞുപോകാന്‍ തയാറാകാതെ വന്നതോടെ കുരുക്ക് വര്‍ധിച്ചു.
മനയ്ക്കച്ചിറ വഴി കിഴക്കന്മുത്തൂരിലെത്തി തിരുവല്ല ബൈപാസ് കടന്ന് ടൗണിലെത്തുമ്പോഴുണ്ടാകുന്ന കാലതാമസവും കുരുക്കും കാരണമാണ് ടികെ റോഡുവഴി തന്നെ വാഹനങ്ങള്‍ നീങ്ങിയത്.
ഇതോടെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് മിക്കദിവസങ്ങളിലും ഉണ്ടാകുന്നു.