കിന്‍ഡര്‍ ആശുപത്രിയില്‍ യോഗ ദിനാചരണം
1569244
Sunday, June 22, 2025 2:33 AM IST
ചേർത്തല: കിൻഡർ ആശുപത്രിയുടെ നേതൃത്യത്തിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഗർഭിണികൾക്കായുള്ള പ്രിനറ്റൽ യോഗ ക്ലബ്ബിന്റെ ഉദ്ഘാടനവും യോഗാദിനാചരണവും യോഗ കോ-ഓർഡിനേറ്റർ ഡോ. നിമ്മി അലക്സാണ്ടർ നിര്‍വഹിച്ചു. രോഗികളുടെ ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് യോഗ ദിനത്തിൽ ഗർഭിണികളുടെ പ്രിനറ്റൽ യോഗ ക്ലബ് ആരംഭിച്ചത്.
എല്ലാ ശനിയാഴ്ചകളിലും ഗർഭിണികൾക്കുവേണ്ടിയുള്ള യോഗ സെഷനുകൾ നടത്തും. സൗജന്യമായി നടത്തപ്പെടുന്ന യോഗ ക്ലബ്ബിലേക്ക് കിൻഡറിലെ ഗർഭിണികൾക്ക് മാത്രമല്ല മറ്റ് ആശുപത്രിയിലെ ഗർഭിണികൾക്കും പങ്കുചേരാമെന്നും ഓൺലൈൻ യോഗ ചെയ്യുന്നതിനുള്ള ലിങ്കുകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.