പാഠ്യപദ്ധതി പരിഷ്കരണം അപലപനീയം: എഎച്ച്എസ്ടിഎ
1569240
Sunday, June 22, 2025 2:19 AM IST
ആലപ്പുഴ: വേണ്ടത്ര കൂടിയാലോചനകളില്ലാതെ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുന്നത് ഹയർ സെക്കൻഡറി മേഖലയെ അവതാളത്തിലാക്കുമെന്ന് എഎച്ച്എസ്ടിഎ ആലപ്പുഴ ജില്ലാ കമ്മിറ്റി.
ഒന്നാം ക്ലാസ് മുതൽ കുട്ടികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം ഒന്നു മുതൽ പത്തുവരെയുള്ള പഴയകാല ഡിപിഇപി പദ്ധതിയുടെ പുതിയ ആവിഷ്കരണം നടപ്പാക്കിയതാണ്. ഹയർസെക്കൻഡറി മേഖല തകർക്കാനുള്ള ഗൂഢനീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജു പി ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു.