ബന്ദിപ്പൂവ്, വാടാമല്ലി കൃഷി ആരംഭിച്ചു
1569248
Sunday, June 22, 2025 2:33 AM IST
ചെങ്ങന്നൂർ: ഓണം ലക്ഷ്യമിട്ട് ചെങ്ങന്നൂർ നഗരസഭയുടെ ഒമ്പതാം വാർഡിൽ ബന്ദിപ്പൂവും വാടാമല്ലി കൃഷിയും ആരംഭിച്ചു. ഇടനാട് വെൽനസ് സെന്ററിനും ഇടനാട് ജെബി സ്കൂളിനും സമീപമുള്ള ഒരേക്കർ സ്ഥലത്താണ് തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ പൂക്കൃഷി നടത്തുന്നത്.
നഗരസഭാ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗീസ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബന്ദിപ്പൂ തൈകൾ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ഷിബുരാജൻ അധ്യക്ഷനായി.