സ്കൂള്‍ ഹെല്‍ത്ത് ബെല്‍ പദ്ധതി: ജില്ലാതല ഉദ്യോഗസ്ഥര്‍ക്കു പരിശീലനം സംഘടിപ്പിച്ചു
1535863
Sunday, March 23, 2025 11:43 PM IST
ആലപ്പുഴ: സ്കൂള്‍ കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആരോഗ്യസൗഖ്യപരിപാടി ഹെല്‍ത്ത് ബെല്ലിന്റെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ മുഴുവന്‍ സ്കൂള്‍ കുട്ടികളുടെയും ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് അധ്യാപകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും സഹകരണം ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പാണാവള്ളി കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറും ശിശുരോഗ വിദഗ്ധയുമായ ഡോ. റോസ് മേരി ക്ലാസ് നയിച്ചു.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആയുഷ്മാന്‍ സ്കൂള്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് പ്രോഗ്രാമാണ് സംസ്ഥാനത്തിന്റെ മുന്‍ഗണനകള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തി സ്കൂള്‍ ഹെല്‍ത്ത് പദ്ധതിയായി നടപ്പാക്കുന്നത്. ബിഹേവിയറല്‍ ചേഞ്ച് എജ്യുക്കേഷന്‍ ഫോര്‍ ലിറ്റില്‍ ലീഡേഴ്സ് എന്നതാണ് ബെല്‍ കൊണ്ട് അര്‍ഥമാക്കുന്നത്.
പദ്ധതിയില്‍ പ്രധാനമായും അഞ്ച് ഘടകങ്ങളാണുള്ളത്. പോഷകാഹാരം, ശുചിത്വം പോലുള്ള സ്കൂള്‍ ആരോഗ്യ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍, 30 തരം ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനുള്ള ഹെല്‍ത്ത് സ്ക്രീനിങ്ങും സൗജന്യ ചികില്‍സയും വിരഗുളിക, സാനിറ്ററി നാപ്കിന്, വാക്സിനുകള്‍ എന്നിവ പോലുള്ള സേവനങ്ങള്‍ കുട്ടികള്‍ക്ക് യഥാസമയം ലഭ്യമാക്കല്‍, ഓരോ കുട്ടിയുടെയും സ്റ്റുഡന്റ് ഹെല്‍ത്ത് കാര്‍ഡ് തയ്യാറാക്കി നല്കല്, അടിയന്തര പരിചരണ കഴിവുകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കല് എന്നിവയാണവ.
പദ്ധതിയുടെ ഭാഗമായി അധ്യാപകരില്‍നിന്ന് ഹെല്‍ത്ത് മെന്റമാരെയും കുട്ടികളില്‍നിന്ന് ഹെല്‍ത്ത് അംബാസഡര്‍മാരെയും നിയോഗിക്കും. ഹെല്‍ത്ത് മെന്റര്‍മാരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ആഴ്ചകളില്‍ ആരോഗ്യ ക്ലാസുകള്‍ നല്‍കും. സ്കൂളുകളില്‍ ഹെല്‍ത്ത് കോര്‍ണറുകളും ഒരുക്കും.
ആര്‍ബിഎസ് കെ നഴ്സുമാരുടെ സേവനവും വാര്‍ഷിക മെഡിക്കല്‍ ക്യാമ്പുകളും പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ ലഭ്യമാക്കും.
പരിശീലന പരിപാടിയില്‍ ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കോശി സി. പണിക്കര്‍, ആര്‍സിഎച്ച് നോഡല്‍ ഓഫസര്‍ പാര്‍വതി പ്രസാദ്, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ജി. രജനി, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, പോ ലീസ്, എക്സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.