പാസിംഗ് ഔട്ട് പരേഡ്
1548202
Monday, May 5, 2025 11:56 PM IST
കറ്റാനം: കുറത്തികാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എസ്പിസി യൂണിറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. കറ്റാനം പോപ്പ് പയസ് എച്ച്എസ്എസ്, സിഎംഎസ്എച്ച്എസ് എന്നീ സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് കറ്റാനം പോപ്പ് പയസ് എച്ച്എസ്എസ് ഇൻഡോർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്. കുറത്തികാട് സിഐയും എസ്പിസിയുടെ പിഎസ്എൽഒയുമായ പി.കെ. മോഹിത് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു.
ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ദീപ, സബ് ഇൻസ്പെക്ടർ എം.എസ്. എബി, കറ്റാനം പോപ്പ് പയസ് എച്ച്എസ്എസ് ഹെഡ്മാസ്റ്റർ ടി.കെ. സാബു, സിഎംഎസ്എച്ച്എസ് ഹെഡ്മിസ്ട്രസ് ശോശാമ്മ ജോഷ്വാ, മെംബർമാരായ മാത്യു ഫിലിപ്പ്, എ. തമ്പി, പിടിഎ പ്രസിഡന്റുമാരായ വർഗീസ് മത്തായി, എം.ഡി. ബിജു എന്നിവർ പ്രസംഗിച്ചു. കുറത്തികാട് എഎസ്ഐ രജീന്ദ്ര ദാസ്. എസ്, ഷിതിൻ രാജ്, രഞ്ചു ആർ. പിള്ള, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടോണി മാത്യൂസ് പണിക്കർ, ജെയ്സി ജോസ്, ശാന്തി ജോൺ, ആൻസി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പാസിംഗ് ഔട്ട് പരേഡിന് നേതൃത്വം നൽകിയത്.