പൂങ്കാവ് പള്ളിയിലേക്ക് പരിഹാര പ്രദക്ഷിണം നടന്നു
1535861
Sunday, March 23, 2025 11:43 PM IST
ആലപ്പുഴ: പൂങ്കാവ് പള്ളിയിലേക്ക് വലിയനോമ്പ് ആചരണത്തോടനുബന്ധിച്ച് പരിഹാര പ്രദക്ഷിണം നടന്നു. കാരിക്കുഴി സെന്റ് പീറ്റേഴ്സ് പള്ളിയി ല്‍നിന്ന് 3.30ന് പ്രദക്ഷിണം ആരംഭിച്ചു. തുടര്‍ന്ന് ദിവ്യബലിക്ക് ഫാ. ജോസഫ് ബെനസ്റ്റ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികനായി. തുടര്‍ന്ന് വിശ്വാസികള്‍ പൂങ്കാവ് പള്ളിയിലേക്ക് ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടത്തി.
പള്ളിയില്‍ എത്തിയതിനു ശേഷം സമാപന ആശിര്‍വാദവും വചന സന്ദേശവും ഫാ. റോജോ ജോസ് കടവില്‍ നല്കി. വികാരി ഫാ. സേവ്യര്‍ ചിറമേല്‍, ഫാ. സേവ്യര്‍ ജിബിന്‍ കാരിംപുറത്ത്, ഫാ. ബെനസ്റ്റ് ജോസഫ് ചക്കാലക്കല്‍, ബ്രദര്‍ ജോസഫ് സിറാജ്, ബ്ലോക്ക് ഭാരവാഹികള്‍ ആയ കൊച്ചുമോന് പത്തുതൈ വലിയവീട്, മോനിച്ചന് തോട്ടത്തില്‍, മനോജ് അല്‍ഫോന്‍സ്, റിനു രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.