ലഹരിക്കെതിരേ യുവജനങ്ങൾ മുന്നിട്ടിറങ്ങണം: സംസ്ഥാന വിവരാവകാശ കമ്മീഷണർ
1535852
Sunday, March 23, 2025 11:43 PM IST
കായംകുളം: ലഹരിക്കെതിരേ പൊരുതാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ കായംകുളത്ത് സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റിനോടനുബന്ധിച്ച് ലഹരിക്കെതിരേ പൊരുതാന്‍ യുവത്വം എന്ന ആശയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ് അധ്യക്ഷത വഹിച്ചു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് സാമുവല്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് നിതിന്‍ പുതിയിടം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷാഫി കാട്ടില്‍, എസ്വൈഎസ്ജില്ലാ പ്രസിഡന്റ് ഹാഷിര്‍ സഖാഫി, എസ്വൈഎസ് ജില്ലാ പ്രസിഡന്റ് നവാസ് എച്ച്. പാനൂര്‍, എന്‍വൈസി നേതാവ് അന്‍ഷാദ്, വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് അസീം നാസര്‍, അനസ് ഇര്‍ഫാനി, അജിത്ത് കൃപാലയം, അബ്ദുല്‍ ജലീല്‍, നൗഫല്‍ താഹ, പ്രഭാഷ് പാലാഴി, ജി. രവീന്ദ്രന്‍പിള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.