കെട്ടിടത്തിൽനിന്ന് വീണു വയറിംഗ് തൊഴിലാളി മരിച്ചു
1535558
Sunday, March 23, 2025 3:27 AM IST
തുറവൂർ: ജോലിക്കിടെ ബഹുനില കെട്ടിടത്തിനു മുകളിൽനിന്നു വീണു വയറിംഗ് തൊഴിലാളി മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡ് ചാവടി മണിയനാട്ട് വീട്ടിൽ പരേതനായ പീറ്ററിന്റെയും അന്നമ്മയുടെയും മകൻ ജയിംസ് (48) ആണ് മരിച്ചത്.
എറണാകുളം തമ്മനത്ത് വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. സംസ്കാരം നടത്തി. ഭാര്യ: ഷിനി, മകൻ: ക്രിസ്റ്റി ജയിംസ്.