കാറ്റിലും മഴയിലും കനത്ത നാശം
1535557
Sunday, March 23, 2025 3:27 AM IST
മുഹമ്മ: കാറ്റിലും മഴയിലും കായലോര മേഖലയിൽ നാശനഷ്ടം. ശക്തമായ കാറ്റിൽ തീരത്തോട് ചേർന്ന് കെട്ടിയിരുന്ന വള്ളങ്ങൾ കരയ്ക്കടിഞ്ഞ് നാശനഷ്ടമുണ്ടായി.
ആര്യക്കര കടവിലും ഡിപ്പോ കടവിലും അന്പതു വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും കരയ്ക്കടിഞ്ഞു. കായലിൽ ഉണ്ടായിരുന്ന കൂടുകൃഷിയും നശിച്ചു. കായിപ്പുറം മുതൽ മുഹമ്മ വരെയുള്ള ഭാഗങ്ങളിൽ കൽക്കെട്ടിനും കേടുപാട് സംഭവിച്ചു. ചീനവലകൾ ഒടിഞ്ഞു വീണു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ശക്തമായ കാറ്റാണ് കായലിൽ അനുഭവപ്പെട്ടത്. കൃഷിമന്ത്രി പി.പ്രസാദ് ഇടപെട്ടതിനെ ത്തുടർന്ന് ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ സ്ഥലത്തെത്തി റിപ്പോർട്ട് ത യാറാക്കി.