2047ൽ ഇന്ത്യ വികസിത രാജ്യമാകും: ജോർജ് കുര്യൻ
1535554
Sunday, March 23, 2025 3:27 AM IST
ചെങ്ങന്നൂർ: 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യ ൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് റെയിൽവേ, ഹൈവേ, ഏയർപോർട്ട് എല്ലാം വികസിപ്പിക്കുന്നത്. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ നാഗർകോവിൽ ജംഗ്ഷൻ - കോട്ടയം എ ക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതിനെത്തുടർന്നു ട്രെയിന് സ്വീക രണം നല്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.
2002 -ൽ വാജ്പേയ് മന്ത്രിസഭയിൽ ഒ. രാജഗോപാൽ റെയിൽവേ സഹമന്ത്രിയായിരിക്കുമ്പോഴാണ് പാത ഇരട്ടിപ്പിക്കൽ തുടങ്ങിയത്. അത് പൂർത്തീകരിക്കാൻ നരേന്ദ്രമോദി വേണ്ടിവന്നു. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ കാടുപിടിച്ച് കിടക്കുന്ന നാല്പത് ഏക്കർ സ്ഥലം ദീർഘ വീക്ഷണത്തോടെ ഉപയുക്തമാക്കാൻ കഴിയണം. അതിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിൽക്ക ണം. ജനപ്രതിനിധികൾ അതിനു വേണ്ട പ്രോജക്ടുകൾ തയാറാക്കി നല്കണമെന്നും അദ്ദേഹം പറ ഞ്ഞു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനായി ചെറിയനാട് റെയിൽവേസ്റ്റേ ഷനെ ഉയർത്തിയാൽ വികസനങ്ങൾ ഇവിടെ വരുമെന്നും ഇതു സംബന്ധിച്ച പ്രോജക്ട് സമർപ്പിച്ചിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.