മുഹമ്മ പാപ്പാളി ദേവീക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി
1535553
Sunday, March 23, 2025 3:27 AM IST
മുഹമ്മ: മുഹമ്മ പാപ്പാളി ദേവീക്ഷേത്രത്തിലെ മീനഭരണി ഉൽസവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ശിവഗിരി മഠം ശ്രീനാരായണ തീർഥസ്വാമി മുഖ്യകാർമികത്വം വഹിച്ചു. കൊടിയേറ്റ് സദ്യ ,ഒറ്റത്താലം വരവ് , കളമെഴുത്തുംപാട്ടും എന്നിവയും നടന്നു.
ഇന്ന് വൈകിട്ട് 7.30 ന് കളമെഴുത്തുംപാട്ടും. 24 ന് വൈകിട്ട് 7 .15-ന കൈകൊട്ടിക്കളി, കളമെഴുത്തുംപാട്ടും,ട്രാക്ക് ഗാനമേള.25-ന് വൈകിട്ട് 7.30-ന് കളമെഴുത്തുംപാട്ടും, 7.45- ന് മ്യൂസിക്കൽ നൈറ്റ്. 26-ന് വൈകിട്ട് 7.30-ന് കളമെഴുത്തുംപാട്ടും.
31നു വൈകിട്ട് 7.30ന് അരിക്കുത്ത് തിരിപിടിത്തം, കളമെഴുത്തുംപാട്ടും, എട്ടിന് നാടകം, പത്തിന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്.