വാറ്റുചാരായവുമായി വീട്ടമ്മ അറസ്റ്റിൽ
1535552
Sunday, March 23, 2025 3:27 AM IST
മാന്നാർ: വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്റർ ചാരായം എക്സൈസ് സംഘം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വീട്ടമ്മയെ അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടൻപേരൂർ മാറാട്ട്തറയിൽ പുത്തൻവീട്ടിൽ രാജേന്ദ്രന്റെ ഭാര്യ മണിയമ്മ (അംബുജാക്ഷി)യുടെ വീട്ടിൽ ചെങ്ങന്നൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വാറ്റുചാരായം കണ്ടെടുത്തത്.
ഇൻസ്പെക്ടർ കെ.ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ചാരായമാണ് കണ്ടെടുത്തത്. അംബുജാക്ഷിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റെയിഡിന് പ്രിവന്റീവ് ഓഫീസർമാരായ ബി. സുനിൽകുമാർ, ബാബു ഡാനിയേൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, സിജു പി.ശശി, പ്രതീഷ് പി. നായർ, കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.