വസന്തോത്സവം-2025 മേയ് 29, 30 തീയതികളിൽ
1535548
Sunday, March 23, 2025 3:13 AM IST
മങ്കൊമ്പ്: കുട്ടനാട് ഫൈൻ ആർട്സ് സൊസൈറ്റി കലാകാരന്മാരെ സഹായിക്കുന്നതിനടക്കമുള്ള പ്രവർത്തനങ്ങൾക്കായി നിധി സമാഹരിക്കുന്നു. കുട്ടനാട് ഫാസിന്റെ നേതൃത്വത്തിൽ മേയ് 29,30 തീയതികളിൽ സിനിമ-സീരിയൽ താരങ്ങളെ പങ്കെടുപ്പിച്ചു മെഗാ ഷോയും പ്രഫഷണൽ നാടകവും നടത്തും.
മേയ് 29നു നടക്കുന്ന സമ്മേളനത്തിൽ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ച വ്യക്തിക്ക് പൊൻകുന്നം വർക്കി പുരസ്കാരവും കലാരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തിക്ക് കൈനകരി തങ്കരാജ് പുരസ്കാരവും സമർപ്പിക്കും.
കുട്ടനാട് ഫാസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ. സി. രമേശ്കുമാർ പരിപാടികൾ വിശദീകരിച്ചു. ട്രഷറർ വി. വിത്തവാൻ, സി.വൈ. സജീവ്, തിരുമേനി നെടുമുടി, ബിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.