മില്ലുകാർ കർഷകരെ കൊള്ളയടിക്കുന്നെന്ന്
1535547
Sunday, March 23, 2025 3:13 AM IST
മങ്കൊമ്പ്: സർക്കാരിന്റെ ഒത്താശയോടെ മില്ലുടമകൾ നെൽകർഷകരെ കൊള്ളയടിക്കാൻ ശ്രമിക്കുകയാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം ജോസ് കോയിപ്പളളി. കേരള കർഷക യൂണിയൻ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ല് കിഴിവിലുള്ള പകൽക്കൊള്ള അംഗീകരിക്കാനാവില്ലെന്നും സർക്കാർ മില്ലുടമകളെ നിലക്കു നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സണ്ണി തോമസ്, ബിജു ചെറുകാട്, ജോസഫ്കുഞ്ഞ് എട്ടിൽ, കുഞ്ഞുമോൻ വാഴയിൽ, കെ.വി. ജോസഫ് എന്നിവർ പ്രസംഗിച്ചു.