ഓട്ടിസം സെന്റര്‍ സെന്‍സറി റൂം ഉദ്ഘാടനം ചെയ്തു
1535546
Sunday, March 23, 2025 3:13 AM IST
എടത്വ: തലവടി ബിആര്‍സി ഓട്ടിസം സെന്ററിന്റെ നവീകരിച്ച സെന്‍സറി റൂമിന്റെയും ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാര്‍ക്കായി ബിആര്‍സി ആരംഭിച്ച പ്രഗതി തയ്യല്‍ യൂണിറ്റിന്റെയും ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം നിര്‍വഹിച്ചു.
ദിവംഗതനായ ഫാ. ഏബ്രഹാം തോമസ് തടത്തില്‍ നേരത്തേ സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് സെന്‍സറി റൂമും തയ്യല്‍ യൂണിറ്റ് മുറിയും നിര്‍മിച്ചത്. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ അധ്യക്ഷത വഹിച്ചു.