വനിതാ ശക്തീകരണ സംഗമം
1535545
Sunday, March 23, 2025 3:13 AM IST
മാമ്പുഴക്കരി: ചങ്ങനാശ്ശേരി അതിരൂപത ക്രിസ് - ഇൻഫാമിന്റെ നേതൃത്വത്തിൽ വനിതാദിനാചരണവും വനിത ശാക്തീകരണ സംഗമവും മാമ്പുഴക്കരി ക്രിസ് സെന്ററിൽ നടത്തി. ക്രിസ് - ഇൻഫാം ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ ഫാ. തോമസ് താന്നിയത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അതിരൂപതാ വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാതൃവേദി പുളിങ്കുന്ന് ഫോറോനാ പ്രസിഡന്റ് ബീന ജോസഫ് കൊച്ചുകല്ലാത്ത് വനിതാ ദിനസന്ദേശം നൽകി. അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോണി പള്ളിച്ചിറയിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഇൻഫാം സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് അതിരൂപത എ കെ സി സി പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ സ്ത്രീ ശക്തീകരണമെന്ന വിഷയത്തെക്കുറിച്ചും അസംപ്ഷൻ കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ.റാണി മരിയ തോമസ് വനിതകളും വ്യവസായ സംരംഭങ്ങളും എന്ന വിഷയത്തെക്കുറിച്ചും ക്ലാസുകൾ നയിച്ചു. ചമ്പക്കുളം, എടത്വ, പുളിങ്കുന്ന്, ആലപ്പുഴ, മുഹമ്മ എന്നീ കുട്ടനാടൻ ഫൊറോനകളിൽ നിന്നായി നൂറ്റിഇരുപത്തിയഞ്ചോളം വനിതകൾ സംഗമത്തിൽ പങ്കെടുത്തു.