സംഭാരവിതരണവുമായി നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ്
1535544
Sunday, March 23, 2025 3:13 AM IST
ചേര്‍ത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ഹോട്ടൽ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കനത്ത വേനല്ചൂടില്നിന്നു ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സംഭാരം വിതരണം ചെയ്തു.
ചേര്‍ത്തല നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പൽ സെക്രട്ടറി ടി.കെ. സുജിത് ഉദ്ഘാടനം ചെയ്തു. കോളജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ചാക്കോ കിലുക്കൻ നന്ദി പറഞ്ഞു.
നഗരസഭാ ഓഫീസിലെ ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് സംഭാരം വിതരണം ചെയ്തു.
തുടര്‍ന്ന് ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും നടത്തിയ സംഭാര വിതരണ ചടങ്ങില്‍ കെഎസ്ആർടിസി സ്റ്റേഷൻ ഇൻ-ചാർജ് ചിത്രാംഗദൻ ആമുഖപ്രസംഗം നടത്തി.