കത്തോലിക്കാ കോൺഗ്രസ് ജല സംരക്ഷണദിനം ആചരിച്ചു
1535543
Sunday, March 23, 2025 3:13 AM IST
കുട്ടനാട്: ലോക ജലദിനത്തോടനുബന്ധിച്ച് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി ഫൊറോനാ സമിതിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ വിവിധ പള്ളികളുടെ സഹകരണത്തോടെ ചങ്ങനാശേരി ബോട്ടുജെട്ടിയിൽ ജല സംരക്ഷണ ദിനം ആചരിച്ചു.
ആഗോള ജല വിചാരത്തിനായി അടയാളപ്പെടുത്തിയ ദിനത്തിൽ ജലത്തോടുള്ള പൊതുസമൂഹത്തിന്റെ കരുതൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ജലത്തെ അമൂല്യമായി കണ്ട് ശുദ്ധജലക്ഷാമം പരിഹരിക്കരിക്കാൻ എല്ലാവർക്കും കടമയുണ്ടെന്നും ജലത്തിനു വേണ്ടി യുദ്ധം ഉണ്ടാകാതിരിക്കാൻ നാം ഓരോത്തരും ജലത്തിന്റെ കാവൽക്കാരായി മാറണമെന്നും അഡ്വ. ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.
ജലസംരക്ഷണ പ്രതിജ്ഞ ജോബ് മൈക്കിൾ എംഎൽഎ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് കുഞ്ഞുമോൻ തൂമ്പുങ്കൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര മുഖ്യപ്രഭാഷണം നടത്തി. അതിരുപത സെക്രട്ടറി സൈബി അക്കര, കെ.എസ്. ആന്റണി, ഔസേപ്പച്ചൻ ചെറുകാട്, കെ.പി മാത്യു, തോമസുകുട്ടി മണക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.