പുന്നപ്ര ശാന്തിഭവനില്നിന്ന് പറ നിറച്ച് നല്കി
1535541
Sunday, March 23, 2025 3:13 AM IST
അമ്പലപ്പുഴ: മതസൗഹാര്‍ദം ഊട്ടി ഉറപ്പിച്ച് പുന്നപ്ര ശാന്തിഭവനില്‍ നിന്നു അറവുകാട് ക്ഷേത്രത്തിലേക്ക് പറനിറച്ച് നല്കി. ജീവത(പല്ലക്കിൽ)യിൽ ദേവിയുടെ തിടമ്പ് കുടിയിരുത്തിയാണ് പറയെടുപ്പ് നടന്നത്. ക്ഷേത്രത്തിന്റെ അധീനതയിലുളള കളർകോട് മുതൽ നീർക്കുന്നം വരെയുളള പ്രദേശങ്ങളില്‍ ദേവി നേരിട്ടെത്തുന്നതായാണ് പറയെഴുന്നള്ളിപ്പിന്റെ വിശ്വാസം.
പല്ലക്കിൽ ചെണ്ടമേളങ്ങളോടെ അകമ്പടിയോടെ എത്തിയ പറയെഴുന്നള്ളിപ്പിനെ മാനേജിംഗ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്‍ബിനും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. നെല്‍പ്പറ കൂടാതെ അവൽ, മലർ, ശർക്കര, പഴം, അരി എന്നീ പറകളും നിറച്ചു.