പൂങ്കാവ് പള്ളിയിലേക്ക് പരിഹാര പ്രദക്ഷിണം
1535539
Sunday, March 23, 2025 3:13 AM IST
പൂങ്കാവ്: തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിലേക്ക് വലിയ നോമ്പാചരണത്തോടനുബന്ധിച്ച് പരിഹാര പ്രദക്ഷിണം നടത്തും. കാരിക്കുഴി സെന്റ് പീറ്റേഴ്സ് ദൈവാലയത്തിൽ ഇന്ന് വൈകുന്നേരം 3.30 ന് ദിവ്യബലി. മുഖ്യകാർമികൻ ഫാ. സേവ്യർ ജിബിൻ കരിന്പുറത്ത്. തുടർന്ന് വിശ്വാസികൾ മരക്കുരിശുകളും പിടിച്ചു പൂങ്കാവ് പള്ളിയിലേക്ക് കുരിശിന്റെ വഴി നടത്തും. പള്ളിയിൽ എത്തിയ ശേഷം സമാപന ആശിർവാദവും ഫാ. റോജോ ജോസ് കടവിൽ വചന സന്ദേശവും നൽകും.
വികാരി റവ. ഫാ. സേവ്യർ ചിറമേൽ, ഫാ. സേവ്യർ ജിബിൻ കാരിംപുറത്ത്, ഫാ. ബെനസ്റ്റ് ജോസഫ് ചക്കാലയ്ക്കൽ, ബ്ലോക്ക് കൺവീനർമാരായ കൊച്ചുമോൻ പത്തുതൈ വലിയവീട്, മോനിച്ചൻ തോട്ടത്തിൽ തുടങ്ങിയവർ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകും.