മുട്ടാർ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
1535538
Sunday, March 23, 2025 3:13 AM IST
മങ്കൊമ്പ്: കാർഷികമേഖലയുടെ വികസനം, ഭവനരഹിതർക്ക് വീട്, സ്ത്രീ സുരക്ഷ, ആരോഗ്യ സംരക്ഷണം, മാലിന്യ പരിപാലനം എന്നിവയ്ക്കു പ്രാധാന്യം നൽകി മുട്ടാർ പഞ്ചായത്ത് ബജറ്റ്. 2025-26 സാമ്പത്തിക വർഷത്തിൽ 15.59 കോടി വരവും 15.54 കോടി ചെലവും 4.99 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് മെർളിൻ ബൈജു അവതരിപ്പിച്ചത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ചു ഗ്രാമീണറോഡുകളുടെ വികസനം സാധ്യമാക്കാനും ബജറ്റിലൂടെ ലക്ഷ്യമിടുന്നു. പ്രസിഡന്റ് കെ.സുരമ്യ അധ്യക്ഷത വഹിച്ചു.