തലവടി പഞ്ചായത്ത് ബജറ്റ് തനിയാവര്‍ത്തനം: കേരളകോണ്‍ഗ്രസ്
1535218
Friday, March 21, 2025 11:46 PM IST
എടത്വ: തലവടി പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജറ്റ് തനിയാവര്‍ത്തനം നിറഞ്ഞതും ജനോപകാരപ്രദമല്ലാത്തതും കണക്കുകളുടെ കളിയായും കടമ നിര്വഹണതിനു വേണ്ടി മാത്രമുള്ളതാണെന്നും കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം പ്രകാശ് പനവേലി.
തലവടി പഞ്ചായത്ത് കൃഷി ഭവന്, ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍, ചില അംഗനവാടികള്‍, ആരോഗ്യ സബ് സെന്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ വാടക കെട്ടിടത്തിലാണ്. തലവടി തെക്ക് പ്രദേശങ്ങളിലെ മിക്ക വാര്‍ഡുകളിലും കുടിവെള്ളം ലഭിക്കുന്നില്ല. സ്വന്തം പേരില്‍ വസ്തുവോ വീടോ ഇല്ലാത്ത അനേകം കുടുംബങ്ങള്‍, പട്ടികജാതി വിഭാഗങ്ങളുടെ കോളനികള്‍ കുടുംബങ്ങള്‍ എന്നിവരുടെ ഉന്നമനത്തിന് പ്രത്യേക പാക്കേജിനു ഊന്നല്‍ നല്‍കിയിട്ടില്ല.
ഇവ ഉള്‍പ്പെടെ പ്രധാന ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ബജറ്റാണ് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് വെറും ജലരേഖയായി മാറിയിരിക്കുന്ന ബജറ്റ് അവതരിപ്പിച്ചു ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തുയരാന്‍ കഴിയാത്ത നിലവിലെ ബജറ്റ് ഇടതുപക്ഷ ഭരണത്തിന്റെ പരാജയത്തിന്റെ നേര്‍രേഖയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി