കരുമാടി സ്കൂളില്‍ റോബോട്ടിക്സ് ഫെസ്റ്റ്
1514862
Sunday, February 16, 2025 11:53 PM IST
എടത്വ: നിര്‍മിതബുദ്ധിയുടെ അനന്തസാധ്യതകളിലേക്ക് കുട്ടികളുടെയും രക്ഷിതാക്കളുടെയും ചിന്തകളെ ക്ഷണിച്ചുകൊണ്ട് കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന തിരിയുന്ന കാമറ, ബസര്‍, വാഹനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ലൈറ്റ് എന്നിവയാണ് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ തയാറാക്കിയത്.
ഹെഡ്മിസ്ട്രസ് ബി. ജയസന്ധ്യ, ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ കെ.ബി. അനുപ്രിയ, എസ്. അര്ജുന്, ആദിത്യന് എം. നായര്‍, ലിറ്റില്‍ കൈറ്റ്സ് ക്ലബ് മാസ്റ്റര്‍മാരായ എ. റഹിയാനത്ത്, ബിനു ടോം ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.