കായം​കു​ളം: രാ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി കാ​യം​കു​ളം താ​ലൂ​ക്ക് ആ ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ. പ​നി​ബാ​ധി​ച്ച് വ​രു​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെടെയു ​ള്ള​വ​രെ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സതേ​ടി എ​ത്തു​ന്ന​വ​രെ​യും രാ​ത്രി​യി​ൽ പ​രി​ശോ​ധി​ക്കാ​ൻ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ള്ള​ത്. എ​ല്ലാ രോ​ഗി​ക​ളെ​യും ഒ​രു ഡോ​ക്ട​ർ ത​ന്നെ പ​രി​ശോ​ധി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തുനി​ൽ​ക്ക​ണം.

ക​ഴി​ഞ്ഞദി​വ​സം രാ​ത്രി പ​നി കൂ​ടി വ​ന്ന കു​ട്ടി​യെ ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ ഒ​പി ടി​ക്ക​റ്റെ​ടു​ത്ത് ഒ​രു മ​ണി​ക്കൂ​ർ ആ​ശു​പ​ത്രി​യി​ൽ കാ​ത്തുനി​ൽ​ക്കേ​ണ്ടി വ​ന്ന​താ​യി കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. നൂ​റുക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സതേ​ടിയെ​ത്തു​ന്ന കാ​യം​കു​ളം താ​ലൂ​ക്ക് ആശു​പ​ത്രിയി​ൽ വേ​ണ്ട​ത്ര ഡോ​ക്ട​ർമാ​രി​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.

ഡോ​ക്ട​ർമാ​രു​ടെ കു​റ​വു പ​രി​ഹ​രി​ക്കു​മെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ട​ന​ടി മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വ​ന്നെ​ങ്കി​ലും ഇ​തെ​ല്ലാം വാ​ക്കു​ക​ളി​ൽ ഒ​തു​ങ്ങി.

പ​നി​ക്കും മ​റ്റ് അ​സു​ഖ​ങ്ങ​ള്‍​ക്കും ചി​കി​ത്സതേ​ടി​യെ​ത്തി​യെ​ത്തു​ന്ന​വ​രേ​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന​വ​രെ​യും പ​രി​ശോ​ധി​ക്കാ​ന്‍ ആ​കെ​യു​ള്ള​ത് ഇ​പ്പോ​ൾ രാ​ത്രി​യി​ൽ ഒ​രു ഡോ​ക്ട​ര്‍ മാ​ത്ര​മാ​ണ് അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​ൻ ഡ്യൂ​ട്ടി​യി​ലു​ള്ള ഏ​ക ഡോ​ക്ട​ര്‍ മാ​റു​ന്ന​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗം ഒ​പിയി​ലെ​ത്തി​യ രോ​ഗി​ക​ളു​ടെ ദു​രി​ത​വും കൂ​ടു​ന്നു.

ഇ​തു​മൂ​ലം പ​നിബാ​ധി​ച്ച് അ​വ​ശ​ത​യി​ലാ​യ സ്ത്രീ​ക​ളും വ​യോ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെടെ ആ​ശു​പ​ത്രി​യു​ടെ ഒ​പി വി​ഭാ​ഗ​ത്തി​നു മു​മ്പി​ൽ കാ​ത്തുകെ​ട്ടി കി​ട​ക്കേ​ണ്ട ദു​രി​താ​വ​സ്ഥ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​ത് രോ​ഗി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ക​യാ​ണ്.

മു​മ്പ് രോ​ഗി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ ഉ​ച്ച​മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തുവ​രെ ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട് ഒ​രു ഡോ​ക്ട​റെ കൂ​ടി താ​ത്കാ​ലി​ക​മാ​യി ആ​ശു​പ​ത്രി​യി​ൽ നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് വീ​ണ്ടും പ​ഴ​യരീ​തി​യി​ലാ​യി. കാ​യം​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് താ​ലൂ​ക്ക് ആശു​പ​ത്രി​യു​ടെ പ​ദ​വി ല​ഭി​ച്ച​ത് 2006 ലെ ​എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ്. 12 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ​ദ​വി​ക്കൊ​ത്ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടി​ല്ല. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ 250 കി​ട​ക്ക​ക​ള്‍, കു​റ​ഞ്ഞ​ത് 24 ഡ​ക്ട​ര്‍​മാ​ര്‍, ആ​നു​പാ​തി​ക​മാ​യി ന​ഴ്‌​സു​മാ​ര്‍, മ​റ്റ് ജീ​വ​ന​ക്കാ​ര്‍ എ​ന്നീ നി​ല​യി​ലാ​ണ്. എ​ന്നാ​ൽ പ​ദ​വി​യു​ണ്ടെ​ങ്കി​ലും വേ​ണ്ട​ത്ര ഡോ​ക്ട​ർ മാ​രോ ജീ​വ​ന​ക്കാ​രോ ഇ​വി​ടെ​യി​ല്ല.

ദി​വ​സേ​ന നൂറു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ഇ​വി​ടെ ചി​കി​ത്സതേ​ടി​യെ​ത്തു​ന്ന​ത്. എ​ന്നി​ട്ടും താ​ലൂ​ക്ക് ആശു​പ​ത്രി പ​രാ​ധീ​ന​ത​യ്ക്കി​ട​യി​ൽ ന​ട്ടം തി​രി​യു​ക​യാ​ണ്. പ​നി​ബാ​ധി​ച്ച് ഒ​പിയി​ൽ ചി​കി​ത്സതേ​ടി​യെ​ത്തു​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​പ്പോ​ൾ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെടെ ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ച് രോ​ഗി​ക​ളു​ടെ ദു​രി​തം അ​ക​റ്റ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.