കാ​യം​കു​ളം: സി​പി​എം​ വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൃ​ഷ്ണ​പു​രം ഡി​വി​ഷ​ൻ അം​ഗം ബി​പി​ന്‍ സി. ബാ​ബു​വി​നെ കൂ​റു​മാ​റ്റ നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ നാ​സ​ർ ക​ത്തു ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​പി​ന് ചി​ഹ്നം ന​ല്‍​കി​യ ജി​ല്ലാ സെ​ക്ര​ട്ട​റി ത​ന്നെ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

ബിജെപി​യി​ലേ​ക്ക് മാ​റി​യ​ശേ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ത്വം രാ​ജിവയ്​ക്കു​മെ​ന്ന് ബി​പി​ൻ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ര​ണ്ടു മാ​സ​മാ​യി​ട്ടും രാ​ജി​ക്ക് ത​യാറാ​യി​ല്ല. ഭാ​ര്യ​യു​ടെ ഗാ​ര്‍​ഹി​ക പീ​ഡ​ന​പ​രാ​തി, പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്യ​ൽ എ​ന്നീ പ​രാ​തി​ക​ളെത്തുട​ർ​ന്ന് ബി​പി​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തുനി​ന്ന് മാ​റ്റു​ക​യും പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും നേ​ര​ത്തെ ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്ന ബി​പി​നെ ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ൽ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പാ​ർ​ട്ടി വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. എ​ന്നാ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ന്ന നി​ല​യി​ൽ തു​ട​രു​ക​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് 21 അം​ഗ​ങ്ങ​ളും യു​ഡി​എ​ഫി​ന് രണ്ട് അം​ഗ​ങ്ങ​ളു​മാ​ണുള്ള​ത്.