മു​ഹ​മ്മ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഹ​മ്മ യു​വ​ധാ​ര ക്ല​ബി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കി​ട​പ്പുരോ​ഗി​ക​ൾ​ക്കാ​യി സ​മാ​ഹ​രി​ച്ച മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ചാ​സി​ന് കൈ​മാ​റി. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​സ് മു​ഹ​മ്മ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ ആന്‍റ​ണി കാ​ട്ടൂപ്പാ​റ, ചാ​സ് പ്ര​സി​ഡന്‍റ് സെ​ബാ​സ്റ്റ്യ​ൻ താ​ന്നി​ക്ക​ൽ, സെ​ക്ര​ട്ട​റി തോ​മ​സ് വ​ള്ളു​വ​ൻ​ത​റ എ​ന്നി​വ​ർ ചേ​ർ​ന്ന് യു​വ​ധാ​ര പ്ര​സി​ഡന്‍റ് രാ​ജു ജോ​സ​ഫ് യോ​ഗ്യാ​വീ​ട്, സെ​ക്ര​ട്ട​റി അ​ജോ ഏ​ബ്ര​ഹാം മ​ണ്ണു​മ​ഠം എ​ന്നി​വ​രി​ൽനി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

എ​ല്ലാവ​ർ​ഷ​വും ന​ട​ത്തു​ന്ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ചാ​സി​ന്‍റെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ന്ന കി​ട​പ്പുരോ​ഗി​ക​ൾ​ക്കാ​യി മെ​സി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി​യ​തെ​ന്ന് രാ​ജു ജോ​സ​ഫ് യോ​ഗ്യാ​വീ​ട് പ​റ​ഞ്ഞു. വീ​ൽ ചെ​യ​റു​ക​ൾ, വാ​ട്ട​ർ ബെ​ഡ്ഡു​ക​ൾ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, ബി​പി അ​പ്പാ​ര​റ്റ​സ്, വാ​ക്ക​ർ തു​ട​ങ്ങി​യ​വ​യാ​ണ് കൈ​മാ​റി​യ​ത്.