പട്ടണത്തിൽ പ്രഭാതസവാരി
1377682
Tuesday, December 12, 2023 12:13 AM IST
ഹരിപ്പാട്: കഴിഞ്ഞദിവസം രാവിലെ ഹരിപ്പാട് പട്ടണത്തിലൂടെ രമേശ് ചെന്നിത്തല പ്രഭാതസവാരി നടത്തിയത് ജനങ്ങൾക്കു പുതിയ അനുഭവമായി. രാവിലെ എംഎൽഎയുടെ ക്യാമ്പ് ഓഫീസിൽനിന്നു ക്ഷേത്രം റോഡിലൂടെ സഞ്ചരിച്ച് ടൗൺഹാൾ ജംഗ്ഷൻ വഴി മാധവ ജംഗ്ഷനിലെത്തി ദേശീയപാതയിലൂടെ സഞ്ചരിച്ച് ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡിലെത്തി പുതിയ ഹരിപ്പാട് കെവി ജെട്ടി വണ്ടാനം മെഡിക്കൽ കോളജ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചതിനുശേഷം യാത്രക്കാരോടും വിദ്യാർഥികളോടും കുശലാന്വേഷണം നടത്തി. തിരിച്ച് ഹോസ്പിറ്റൽ റോഡുവഴി എഴിക്കകത്ത് ജംഗ്ഷനിലുടെ കച്ചേരി ജംഗ്ഷൻ വഴി തിരികെ ക്യാമ്പ് ഓഫീസിൽഎത്തി.
രാവിലെ പ്രഭാതസവാരിയായി ടൗണിലൂടെ എംഎൽഎ നടന്നുവരുന്നതുകണ്ട് തൊഴിലാളികളും നാട്ടുകാരും എംഎൽഎയോട് സന്തോഷം പങ്കിടുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. കെ.കെ. രാമകൃഷ്ണൻ, വിവേക്, അഡ്വ. വി. ഷുക്കൂർ, എച്ച്.കെ. സത്താർ തുടങ്ങിയവർ പ്രഭാതസവാരിക്കുണ്ടായിരുന്നു.