അടിപ്പാത നവീകരിക്കണം
1377681
Tuesday, December 12, 2023 12:13 AM IST
ചെങ്ങന്നൂർ: റെയിൽവേ ഓവർ ബ്രിഡ്ജ് അടിപ്പാതയുടെ തകർച്ച യാത്രക്കാർക്കു ദുരിതമാകുന്നു. പേരിശേരി റെയിൽവേ ഓവർ ബ്രിഡ്ജിന്റെ അടിപ്പാത ടൈൽ ഇളകി തെറിച്ച് തകർന്ന് അഗാധഗർത്തം രൂപപ്പെട്ടിട്ട് നാളേറെയായി. നിരവധി ഇരുചക്രവാഹനയാത്രക്കാർക്കു വീണു പരിക്കുപറ്റുന്നതു പതിവായി.
കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ കഴിയാത്ത വിധം വെള്ളക്കെട്ടുമുണ്ട്. റെയിൽവെ സ്റ്റേഷനിലെ ശുചിമുറിയിൽനിന്ന് ഉൾപ്പടെ മലിനജലം പൊട്ടിയൊലിച്ച് അടിപ്പാതയിലൂടെ പോകുന്ന യാത്രക്കാരുടെ ശശീരത്തിൽ തെറിച്ചു വീഴുന്നതു പതിവാണ്.
പ്രശ്നത്തിന് ശാശ്വതപരിഹാരം വേണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ടെങ്കിലും പരിഹാരമുണ്ടായില്ല. അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് രാഷ്ട്രീയ യുവജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അരുൺ പേരിശേരി അധ്യക്ഷതവഹിച്ചു. സെക്രട്ടറി എ. അജേഷ്, ജില്ലാ സെക്രട്ടറി കുര്യൻ മൈനാത്ത്, ജയചന്ദ്രൻ ആലക്കോട്, എം.വി. പ്രസാദ്, ടി.ജി. സജികുമാർ, കെ. മനോജ് എന്നിവർ പ്രസംഗിച്ചു.