രക്തദാന ക്യാമ്പ്
1377675
Tuesday, December 12, 2023 12:13 AM IST
ചേർത്തല: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെയും കെവിഎം ഫാർമസി കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ അഡ്വ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കെവിഎം ട്രസ്റ്റ് ഡയറക്ടർ ഡോ.വി.വി. പ്യാരിലാൽ അധ്യക്ഷത വഹിച്ചു. റെഡ്ക്രോസ് ജില്ലാ ചെയർമാൻ ഡോ. മണിക് കുമാർ, വൈസ് ചെയർമാൻ ഐസക് മാടവന, പ്രിൻസിപ്പാൾ ഡോ.പി. ബീന, ഡോ. ചിത്ര സി. നായർ, തൈക്കൽ സത്താർ, ബി. വിനോദ് കുമാർ, അഖിൽ, സുരേഷ് മാമ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.