കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണ ശ്രമം: യുവാവ് അറസ്റ്റില്‍
1377405
Sunday, December 10, 2023 10:36 PM IST
അടൂര്‍: ചാത്തന്നുപ്പുഴ ഭട്ടതൃക്കോവില് ശ്രീമഹാദേവ ക്ഷേത്രത്തില്‍ രാത്രിയില്‍ കയറി ബലിക്കല്പ്പുരയിലുള്ള വഞ്ചിയുടെ ചുവരുകള്‍ പൊട്ടിക്കാന്‍ ശ്രമിച്ചും ക്ഷേത്രത്തിന്റെ മതില് കെട്ടിനകത്തെ സ്റ്റീല്‍നിര്‍മിത വഞ്ചി നശിപ്പിച്ചും മോഷണശ്രമം നടത്തിയ യുവാവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
അടൂര്‍ ചൂരക്കോട് മുരുപ്പേല്‍ വീട്ടില്‍ രാഹുലി (24)നെയാണ് പിടികൂടിയത്. കഴിഞ്ഞ ഏഴിനു രാത്രിയാണ് മോഷണ ശ്രമം നടന്നത്. ക്ഷേത്രം ഭാരവാഹികള്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ക്ഷേത്രത്തിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നെങ്കിലും മോഷ്ടാവ് ഒളിവില്‍ പോയി. അടൂര്‍ ഡിവൈഎസ്പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്്. ശ്രീകുമാര്‍, എസ്ഐമാരായ എം. മനീഷ്, എസ്സിപിഒ സൂരജ്, സിപിഒമാരായ ശ്യാംകുമാര്‍, അജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.