നവകേരള സദസ്: മെഡിക്കൽ ക്യാമ്പ് നടത്തി
1377402
Sunday, December 10, 2023 10:36 PM IST
ചേര്‍ത്തല: നവകേരള സദസിനോടനുബന്ധിച്ച് ചേർത്തല നഗരസഭയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി തുടങ്ങിയ വിഭാഗങ്ങൾ സംയുക്തമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ ചികിത്സാ വിഭാഗങ്ങളിൽപ്പെട്ട ഡോക്ടർമാർ രോഗ നിർണയം നടത്തി മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാധുരി സാബു അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എസ് സാബു, ശോഭ ജോഷി, കൗൺസിലർ അജി എന്നിവർ സംബന്ധിച്ചു. താലൂക്ക് ആശുപത്രി ആര്‍എംഒ ഡോ.എ. അജ്മൽ, ഡോ.പി. വിജയകുമാർ, ഡോ. ജയരാജ് നായർ, ഡയറ്റീഷ്യൻ കെ. ശാലിനി, ഒപ്റ്റോമെട്രിസ്റ്റ് മറിയാമ്മ എന്നിവർ മൊഡേൺ മെഡിസിൻ വിഭാഗത്തിൽ നിന്നും പങ്കെടുത്തു. ആയുർവേദ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. അനുപമ എസ് പിള്ള, ഡോ. അരുൺ ഭാസ്കരൻ, ഡോ. ജി. അർച്ചന, ഡോ.ദീപ്തി എന്നിവരും ഹോമിയോ വിഭാഗത്തിൽനിന്നും മെഡിക്കൽ ഓഫീസർ ഡോ. അശ്വതിധർ, ഡോ. അരുൺ, ഡോ. ഉഷ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.