ശാന്തിഭവനിലേക്ക് കാരുണ്യതീർഥാടന യാത്ര നടത്തി
1377400
Sunday, December 10, 2023 10:36 PM IST
അമ്പലപ്പുഴ: ശാന്തിഭവനിലേക്കു കാരുണ്യതീർഥാടന യാത്രനടത്തി. ആലപ്പുഴ മംഗലം കാഞ്ഞിരംചിറ സെന്റ് മാക്സ് മില്യൻ കോൾബേ ചർച്ച് വികാരി ഫാ. തോമസ് മേക്കാടൻ, സിസ്റ്റർമാരായ സ്നേഹ, നിധി എന്നിവരുടെ നേതൃത്വത്തിൽ മതപഠന അധ്യാപകരായ ഫെലിക്സ്, അനു, ജോമോൻ തുടങ്ങി 25 അധ്യാപകരുമാണ് പുന്നപ്ര ശാന്തിഭവനിലേക്കു കാരുണ്യതീർഥാടന യാത്രയായി എത്തിയത്.
ഇവർ അന്തേവാസികൾക്കായി ശേഖരിച്ച നിത്യോപയോഗ സാധന സാമഗ്രികൾ ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനു കൈമാറി. അന്തേവാസികൾക്ക് വൈകിട്ടത്തെ ചായയും സ്നാക്സും നൽകി അവരോടൊപ്പം ചായ കുടിച്ച ശേഷമാണ് സംഘം മടങ്ങിയത്.