പ്രതിഷേധ സമരം നടത്തി
1377399
Sunday, December 10, 2023 10:36 PM IST
തുറവൂർ: ചന്തിരൂർ സെന്റ് മേരീസ് പള്ളിക്കു മുൻവശത്ത് നാഷണൽ ഹൈവേയിൽനിന്നു പഴയ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വെള്ളക്കെട്ട് മൂലം അനുഭവിക്കുന്ന ദുരിതത്തിനെതിരേ അരൂർ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടലാസ് ബോട്ടുകൾ ഒഴുക്കി പ്രതിഷേധ സമരം നടത്തുകയും അധികാരികൾക്ക് നിവേദനം നൽകുകയും ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.എ. അൻസാർ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ സി.കെ. പുഷ്പൻ ഉദ്ഘാടനം ചെയ്തു. കെ.സി. ബിനീഷ്, പി.ജെ. ഷിനു, മജീദ് വെളുത്തേടൻ, ഉഷാ അഗസ്റ്റിൻ, അനുരാജ്, ദിവ്യാ സാബു, അഡ്വ. അരുൺ, സാബു കണ്ടേത്തറ, ഇബ്രാഹിം, ബഷീർ മുളക്കപ്പറമ്പ്, റൂബൻ, സിബി കണ്ടോത്ത്, ജെയ്സൻ തുടങ്ങിയവർ പങ്കെടുത്തു.