ജാനുവമ്മയ്ക്ക് ഇനി അടച്ചുപൂട്ടുള്ള വീട്ടിൽ കഴിയാം
1377398
Sunday, December 10, 2023 10:36 PM IST
മുഹമ്മ: ജാനുവമ്മയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കാം. കാറ്റും മഴയുമുള്ള കാലാവസ്ഥകളിൽ ഭീതിയോടെയാണ് 78 പിന്നിട്ട ജാനുവമ്മ വീടിനുള്ളിൽ കഴിഞ്ഞിരിന്നത്. പ്ലാസ്റ്റിക് പടുതയും ഓടും ഇടവിട്ട് പാകിയതും അടിത്തറ ഇളകിയതുമായ വീട് പാതി ചരിഞ്ഞ നിലയിലാണ്. ജീവൻ കൈയിലെടുത്താണ് ജാനുവമ്മ വീട്ടിൽ കഴിയുന്നത്.
ഒരു വീടിനുവേണ്ടിയുള്ള വർഷങ്ങൾ നീണ്ട അലച്ചിലിന് ഒടുവിലാണ് അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കുള്ള ലിസ്റ്റിൽപ്പെടുത്തി ജാനുവമ്മയ്ക്ക് പഞ്ചായത്ത് വീടുവച്ചു നൽകുന്നത്. വീടിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി. വിശ്വനാഥൻ എന്നിവർ ചേർന്ന് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.ടി. റെജി, പഞ്ചായത്ത് സെക്രട്ടറി പി.വി. വിനോദ്, അസി. സെക്രട്ടറി അശോകൻ, വിഇഒമാരായ റോഷൻ, അനീഷ്, നിർമാണ കമ്മിറ്റി കൺവീനർ കെ.കെ. വിശ്വൻ തുങ്ങിയവർ പങ്കെടുത്തു.