ശിവഗിരി തീര്‍ഥാടനം: പീതാംബരദീക്ഷ നൽകി
1377397
Sunday, December 10, 2023 10:36 PM IST
ചേർത്തല: ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് 23ന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽനിന്നും പുറപ്പെടുന്ന കൊടിക്കയർ പദയാത്രികർക്ക് ചേർത്തല മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീതാംബരദീക്ഷ നല്കി. മഹാസമാധി ദിനാചരണ കമ്മിറ്റി ചെയർമാനും പദയാത്രാ ക്യാപ്റ്റനുമായ വിജയഘോഷ് ചാരങ്കാട്ടിന് വെഞ്ഞാറുമൂട് ശ്രീനാരായണ തപോവനം മഠാധിപതി സ്വാമി പ്രണവസ്വരൂപാനന്ദ ആദ്യ പീതാംബരദീക്ഷ നൽകി ഉദ്ഘാടനം ചെയ്തു.
91-ാമത് ശിവഗിരി തീർഥാടനത്തിന് 91 പേരാണ് കൊടിക്കയറുമായി ശിവഗിരിയിലേക്കുള്ള പദയാത്രയിൽ പങ്കെടുക്കുന്നത്. 29ന് സമാധിമന്ദിരത്തിൽ എത്തിച്ചശേഷം 30ന് രാവിലെ ഏഴിന് സമാധി മന്ദിരത്തിലും ശാരദാമഠത്തിലും പ്രത്യേക പൂജകൾക്കുശേഷമാണ് കൊടിയേറ്റ് നടക്കുക. ചേർത്തല ചാരങ്കാട്ട് കുഞ്ഞിക്കുട്ടൻ സ്മാരകഹാളിൽ നടന്ന സമ്മേളനത്തിൽ ജനറൽ കൺവീനർ കെ.ആർ. രാജു കുത്തിയതോട്, വനിതാ ക്യാപ്റ്റൻ അജിതാ പ്രസന്നൻ, സിബിമോൾ പ്രദീപ്, പി.എം. പുഷ്കരൻ പുത്തൻക്കാവ്, ഓംങ്കാർ ആലുവ, കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.