അടിയന്തര നടപടി വേണമെന്ന്
1377099
Saturday, December 9, 2023 11:23 PM IST
മങ്കൊമ്പ്: ഓരോ വർഷവും നിരവധി തവണ അറ്റുകുറ്റപ്പണി ചെയ്യേണ്ടിവരുന്ന ചമ്പക്കുളം പള്ളി പാലത്തിന്റെ അപ്രോച്ച് റോഡിന് പകരം പടിഞ്ഞാറെക്കരയിൽ ഒരു സ്പാൻ കൂടി നിർമിച്ച് ഗതാഗതം സുരക്ഷിതമാക്കണമെന്ന് ചമ്പക്കുളം മഡോണ ചാരിറ്റബിൾ ട്രസ്റ്റ് ആവശ്യപ്പെട്ടു.
എസി റോഡിന്റെ പുനരുത്ഥാരണ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നതിനാൽ ഗതാഗതം പലപ്പോഴും ഈ പാലത്തിലൂടെ കടത്തിവിട്ടിരുന്നു. എസി റോഡിന്റെ പണി പൂർത്തിയാക്കിയതിനു ശേഷം അപ്രോച്ച് റോഡിന് പുതിയ സ്പാൻ നിർമിക്കാമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നത്.
ഇപ്പോൾ എസി റോഡ് നിർമാണം ഏകദേശം അവസാാ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഈ പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടാലും അധികം ബുദ്ധിമുട്ടുണ്ടാവില്ല.