സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
1377097
Saturday, December 9, 2023 11:23 PM IST
അമ്പലപ്പുഴ: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കെ.ജെ. ജോസഫി (ഷിബു- 39)നാണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോസഫിനെ എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ തീരദേശ റോഡിൽ പുന്നപ്ര സിവൈഎംഎ ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിച്ചിരുന്ന പുന്നപ്ര വടക്ക് 12-ാം വാർഡ് കാക്കരിയിൽ ജോസഫി (ഓമനക്കുട്ടൻ - 42)ന്റെ കൈക്കും പരിക്കേറ്റു. ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര പോലിസ് കേസെടുത്തു.