കാര്‍ഷിക പ്രദര്‍ശനവും ഭക്ഷ്യമേളയും നടത്തി
1377094
Saturday, December 9, 2023 11:23 PM IST
എടത്വ: തലവടി ഗവണ്മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കാര്‍ഷിക പ്രദര്‍ശനവും ഭക്ഷ്യമേളയും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.
പാഠ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് കാര്‍ഷികമേള ഒരുക്കിയത്. പ്രിന്‍സിപ്പല്‍ സുജ പി.ആര്, ജോമോന് ജോസഫ്, ഡോ. അരുണ്‍ കുമാര്‍, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.