ഐഎന്‍ടിയുസി ജില്ലാ സമ്മേളനം: ഇന്നു തൊഴിലാളി റാലിയും പൊതുസമ്മേളനവും
1377092
Saturday, December 9, 2023 11:08 PM IST
ചേര്‍ത്തല: ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിനു ചേര്‍ത്തലയില്‍ കൊടിയുയര്‍ന്നു. സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളി റാലിയും പൊതുസമ്മേളനവും 10നും പ്രതിനിധി സമ്മേളനം 11നുമായാണ് നടക്കുന്നത്. സമ്മേളന നഗറില്‍ ഉയര്‍ത്തുന്നതിനുള്ള കൊടിമരവുമായുള്ള ജാഥ ആദ്യകാല നേതാവ് ടി.കെ. സദാനന്ദന്റെ പൊന്നാംവെളിയിലെ സ്മൃതിമണ്ഡപത്തില്നിന്നു തുടങ്ങി.
മേഖലാ പ്രസിഡന്റ് ജി.സുരേഷ്ബാബു ക്യാപ്റ്റനായ ജാഥ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലെത്തി. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് പി.ഡി. ശ്രീനിവാസന് കൊടി ഉയര്‍ത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ രാജന്, കെ.ആര്. രാജേന്ദ്രപ്രസാദ്, അഡ്വ.സി.ഡി. ശങ്കര്‍, അസീസ് പായിക്കാട്, കെ.വി. സോളമന്, വി.എന്‍. അജയന്, സി.വി. രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നു വൈകുന്നേരം മൂന്നിന് എക്സറേയില്നിന്ന് തൊഴിലാളി റാലി സ്വാഗതസംഘം ചെയര്മാന് ബി.ബാബുപ്രസാദ് ഫ്ളാഗോഫ് ചെയ്യും. റാലിക്കുശേഷം ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. 11ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും.