പള്ളിത്തോട് മത്സ്യഭവൻ റോഡ് തകർന്നു
1377091
Saturday, December 9, 2023 11:08 PM IST
തുറവൂർ: പള്ളിത്തോട് മത്സ്യഭവൻ റോഡ് തകർന്നു. കാൽനട യാത്രക്കാർക്കു പോലും സഞ്ചരിക്കുവാൻ സാധിക്കാത്ത വിധമാണ് റോഡ് പൊളിഞ്ഞു കിടക്കുന്നത്. നൂറു കണക്കിന് പ്രദേശവാസികളുടെ ഏക ആശ്രയമാണ് ഈ റോഡ്.
കുത്തിയതോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭയും നാട്ടുകാരും നിരവധി തവണ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകിയിട്ടും അധികൃതർ ജനകീയ ആവശ്യത്തോടു പുറം തിരിഞ്ഞുനിൽക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
മഴ പെയ്താൽ ഈ റോഡിൽ അപകടങ്ങൾ പതിവാണ്. അടിയന്തരമായി പള്ളിത്തോട് മത്സ്യഭവൻ റോഡ് പുതുക്കിപ്പണിത് സ ഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.