മാന്നാറിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി പുതിയ അവകാശ വാദം
1377090
Saturday, December 9, 2023 11:08 PM IST
മാന്നാർ: മാന്നാറിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി പുതിയ അവകാശ വാദം. കേരള കോൺഗ്രസ് -എം ആണ് വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന അവകാശം ഉന്നയിച്ചു രംഗത്തുവന്നിരിക്കുന്നത്.
കൂറുമാറ്റ നിരോധന നിയമ പ്രകാരം ഹൈക്കോടതി അയോഗ്യനാക്കിയ വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം പുറത്തായതോടെ വന്ന വൈസ് പ്രസിഡന്റ് ഒഴിവിലേക്കാണ് അവകാശം ഉന്നയിക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചിരിക്കുന്നത്.
വനിതാ വിഭാഗം ജില്ലാ നേതാവ് മൂന്നാം വാർഡ് അംഗമായ സെലീനാ നൗഷദിനെ വൈസ് പ്രസിഡന്റാക്കണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. ഇത് എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കാൻ കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
ഇതിനായി മണ്ഡലം പ്രസിഡന്റ് എം.ഐ. കുര്യൻ, വൈസ് പ്രസിഡന്റ് കെ.ഒ. മാത്യു , ജില്ലാ വൈസ്പ്രസിഡന്റ് രാജൂ താമരവേലിൽ എന്നിവരെ ചുമതലപ്പെടുത്തിയതായി കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം ജേക്കബ് തോമസ് അരികുപുറം അറിയിച്ചു.