കുട്ടികൾ സ്വന്തം ഭവനങ്ങളിൽ സുരക്ഷിതരല്ല: ജലജ ചന്ദ്രൻ
1377089
Saturday, December 9, 2023 11:08 PM IST
ആലപ്പുഴ: കുട്ടികൾ സുരക്ഷിതരാകേണ്ട സ്വന്തം ഭവനങ്ങളിൽ പോലും സുരക്ഷിതത്വം നിഷേധിക്കപ്പെടുന്ന സംഭവം വർധിച്ചുവരുന്നതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ.
ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉജ്വല ബാല്യസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. ആധുനിക കാലഘട്ടത്തിൽ കുട്ടികളുടെ സുരക്ഷിതത്വവും അവകാശങ്ങളും നിഷേധിക്കപ്പെട്ടാൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അവർ പറഞ്ഞു.
ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ അദ്ധ്യക്ഷത വഹിച്ചു. സിഡബ്ല്യുസി ചെയർ പേഴ്സൺ അഡ്വ. ജീവസന്തകുമാരി അമ്മ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ എ.എസ്. കവിത ജില്ലാ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി കെ. നാസർ എന്നിവർ പ്രസംഗിച്ചു.
ഉജ്ജ്വല ബാല്യ പുരസ്ക്കാര ജേതാവ് മുഹമ്മദ് യാസിന്റെ കീബോർഡ് വായനയും വൈഗലക്ഷ്മിയുടെ ഗാനമേളയും ഹൃദ്യാ ജോസഫിന്റെ വയലിൻ സംഗീതവും സംഘടിപ്പിച്ചു.