രക്തദാന ക്യാമ്പ് നാളെ
1377088
Saturday, December 9, 2023 11:08 PM IST
ചേർത്തല: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെയും കെവിഎം ഫാർമസി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നാളെ രക്തദാന ക്യാമ്പ് നടക്കും.
കെവിഎം ഫാർമസി കോളജ് സെമിനാർ ഹാളിൽ രാവിലെ 10.30ന് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ അഡ്വ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെവിഎം ട്രസ്റ്റ് ഡയറക്ടർ ഡോ.വി.വി. പ്യാരിലാൽ അധ്യക്ഷത വഹിക്കും.
റെഡ്ക്രോസ് ജില്ലാ ചെയർമാൻ ഡോ. മണിക് കുമാർ, വൈസ് ചെയർമാൻ ഐസക് മാടവന, തൈക്കൽ സത്താർ, ബി. വിനോദ് കുമാർ, സുരേഷ് മാമ്പറമ്പിൽ എന്നിവർ പ്രസംഗിക്കും.
ഫാർമസി കോളജ് പ്രിൻസിപ്പൽ ഡോ.പി. ബീന സ്വാഗതവും ഫാർമസി ഡിപ്പാർട്ട്മെന്റ് പ്രാക്ടീസ് മേധാവി ഡോ. ചിത്ര സി. നായർ നന്ദിയും പറയും.