നായുടെ തലയിൽ ടിൻ കുടുങ്ങി
1377087
Saturday, December 9, 2023 11:00 PM IST
മാന്നാർ: തല പ്ലാസ്റ്റിക് ടിന്നിൽ കുടുങ്ങിയ നായയ്ക്ക് വീട്ടമ്മ രക്ഷകയായി. ഇന്നലെ രാവിലെയാണ് നാ യുടെ തലയിൽ ടിൻ കുടുങ്ങിയ നിലയിൽ പരുമലയിലെ റോഡിൽ കാണപ്പെട്ടത്. ടിൻ ഊരിമാറ്റാൻ ചിലർ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതിനിടയിൽ ഫയർഫോഴ്സിൽ അറിയിക്കുന്നതിനെക്കുറിച്ചും ആലോചന നടന്നു. ഇതിനിടയിലാണ് രമണിയെന്ന വീട്ടമ്മ ഏറെ പ്രയാസപ്പെട്ട് ധൈര്യപൂർവം നായയുടെ തലയിൽനിന്നും ടിൻ വലിച്ചൂരിയത്.